വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തു:കുഞ്ഞാലിക്കുട്ടി

Posted on: April 5, 2013 5:10 pm | Last updated: April 5, 2013 at 6:38 pm

kunjalikkuttyതിരുവനന്തപുരം: ഗണേഷ് കുമാര്‍- യാമിനി തങ്കച്ചി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നിലവാരം കുറഞ്ഞ വിവാദങ്ങളില്‍ ഏര്‍പ്പെട്ടതാണ് എല്ലാത്തിനും കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ പതിവ് തുടരുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഇരിക്കുന്ന കൊമ്പാണ് അവര്‍ മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചിലര്‍ നന്നായി പണിയെടുക്കുമ്പോള്‍ മറ്റു ചിലര്‍ വിവാദം തന്ത്രമാക്കുന്നതായും അദ്ദേഹം പറഞ്ഞു.