ഗണേഷ് യാമിനി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Posted on: April 5, 2013 5:20 pm | Last updated: April 5, 2013 at 5:44 pm
SHARE

KB Ganesh Kumar's Wife Yamini Divorce Pleaതിരുവനന്തപുരം:

കെ.ബി ഗണേഷ് കുമാര്‍ ഭാര്യ ഡോ:യാമിനി തങ്കച്ചിയും തമ്മിലുള്ള കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസ് സംബന്ധിച്ച വിവരങ്ങളെ കുറിച്ച് മാധ്യമങ്ങുമായി ചര്‍ച്ച നടത്തേണ്ടെന്നും കോടതി നിര്‍ദേശിച്ചു.സ്വത്ത് തര്‍ക്കത്തില്‍ മാത്രമാണ് ഇപ്പോള്‍ ധാരണയിലെത്താനായത്. നേരത്തെ  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയത്. ആദ്യം ഇരുവരെയും ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തി. പിന്നീട് ഇരുവരുടെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ യാമിനിയുമായി പ്രത്യേകം ചര്‍ച്ചയും നടത്തി.യാമിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതി ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. യാമിനിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും ഇതിനായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നും വെള്ളിയാഴ്ച ഗണേഷിന്റെ വക്കീല്‍ കോടതിയെ അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന്‌ ഇരുവരുംകോടതിയിലെത്തുകയായിരുന്നു.വഴുതക്കാട്ടുള്ള വീട് യാമിനിക്ക് വിട്ടുകൊടുക്കാമെന്നും യാമിനിക്ക് നല്‍കാനുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കോടതിയില്‍ ഹാജരാക്കാമെന്നും ഗണേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.