പ്രധാനമന്ത്രി പദം രാഹുല്‍ ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു:മന്‍മോഹന്‍ സിംഗ്

Posted on: April 5, 2013 1:30 pm | Last updated: April 5, 2013 at 3:49 pm

manmohanന്യൂഡല്‍ഹി: പ്രധാനമന്ത്രിപദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് മന്‍മോഹന്‍ സിംഗ്. അദ്ദേഹം. ഏത് നിമിഷവും താന്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.മൂന്നാം തവണയും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യം മന്‍മോഹന്‍ തള്ളിക്കളഞ്ഞു.പത്മ അവാര്‍ഡ് ചടങ്ങിന് ശേഷംമാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.