Connect with us

Kerala

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും:ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം:വൈദ്യുതി ക്ഷാമം രൂക്ഷമായ സ്ഥിതിക്ക് റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. പുതിയതായി ഏര്‍പ്പെടുത്തിയ പകല്‍ സമയ ലോഡ്‌ഷെഡ്ഡിങ് തുടരേണ്ടി വരും, അല്ലാതെ മറ്റു മാര്‍ഗമില്ല.കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം തുടരും. രാവിലെയും വൈകുന്നേരവുമുള്ള അരമണിക്കൂര്‍ നിയന്ത്രണത്തിനു പുറമെയാണിത്. വ്യാഴാഴ്ച മുതലാണ് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയുള്ള സമയത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയത്. അതേസമയം റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. അടുത്ത വര്‍ഷം ലോഡ്‌ഷെഡിംഗ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

Latest