സമരജാഗരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

Posted on: April 5, 2013 9:42 am | Last updated: April 9, 2013 at 8:55 am

ssf logoപാലക്കാട്: ഈ മാസം 26, 27, 28 തീയതികളില്‍ ഏറണാകുളം രിസാല സ്വകയറില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സമര സന്ദേശം വിളംബര ചെയ്ത് സംസ്ഥാനത്തിലുടനീളം പര്യടനം നടത്തുന്ന സമരജാഗരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി.
സംസ്ഥാന സെക്രട്ടറി അബദുകലാം, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മൂഹമ്മദ് ഫാറൂഖ് നഈമി നയിക്കുന്ന രണ്ട് ജാഥകളാണ് ടിപ്പുവിന്റെ തട്ടകമായ നെല്ലറയായ പാലക്കാട് സമ്മേളനം സന്ദേശം വിളംബര ചെയ്ത് പര്യടനം നടത്തുന്നത്. സംസ്ഥാന സെക്രട്ടറി അബ്ദുകലാം നയിക്കുന്ന ജാഥ ഇന്ന് മൂന്നിന് കൊല്ലങ്കോടും 6മണിക്ക് സ്വീകരണം നല്‍കും.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി നയിക്കുന്ന ജാഥ നാലു മണിക്ക് ആലത്തൂര്‍, 6മണിക്ക് ഒറ്റപ്പാലത്ത് സ്വീകരണംനല്‍കും. കൊല്ലങ്കോട് നടക്കുന്ന പരിപാടിയില്‍ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ തൗഫീഖ് അല്‍ഹസനി ഉദ്ഘാടനം ചെയ്യും. പാലക്കാട് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് യു എ മുബാറക് സഖാഫിയും ആലത്തൂരില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അശറഫ് മമ്പാട്, ഒറ്റപ്പാലത്ത് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഉണ്ണീന്‍കുട്ടി സഖാഫി തുടങ്ങിയവര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. പി സി അശറഫ് സഖാഫി അരിയൂര്‍, സൈതലവി പൂതക്കാട്, നവാസ് പഴമ്പാലക്കോട്, റശീദ് പുതുക്കോട് തുടങ്ങി നേതാക്കള്‍ പങ്കെടുക്കും. സമാപന ദിവസമായ ആറിന് രാവിലെ പത്ത് മണിക്ക് പട്ടാമ്പിയിലും മൂന്നിന് തൃത്താല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സമരജാഗരണ ജാഥ ജില്ലയില്‍ വമ്പിച്ച വിജയമാക്കുന്നതിന് പ്രചാരണം ഊര്‍ജിതമാണ്. മങ്കോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ നടക്കുന്ന സ്വീകരണപരിപാടി വ്യത്യസ്തമായൊരു അനുഭവമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് കൊല്ലങ്കോട്ടെ എസ് എസ് എഫ് പ്രവര്‍ത്തകര്‍.