കണ്ണൂര്‍: സിഐടിയും ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം. സംഘടനയില്‍ വ്യക്തി മഹാത്മ്യം കൂടുന്നു.പ്രക്ഷോഭങ്ങളില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായും നേടിയെടുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തില്‍ മെമ്പര്‍ഷിപ്പ് വര്‍ധനവ് ഉണ്ടായെങ്കിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. ഫെബ്രുവരിയില്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പൊതു പണിമുടക്ക് പലയിടങ്ങളിലും ഒരു ദിവസമായി ചുരുങ്ങിയതായും വിമര്‍ശനമുണ്ടായി.സര്‍ക്കാരിനെതിരായ സമരങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. സമരങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം വളരെ കുറവാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.ഇന്ന് കണ്ണൂരിലാണ് സിഐടിയു ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ചത്. ജവഹര്‍ സ്‌റ്റേഡിയത്തിലെ സി. കണ്ണന്‍ നഗറില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയായിരുന്നു സമ്മേളനതനത്തിന് തുടക്കം കുറിച്ചത്.