യാമിനിയെ വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്ന് കോടതി

Posted on: April 4, 2013 3:10 pm | Last updated: April 4, 2013 at 4:51 pm

KB Ganesh Kumar's Wife Yamini Divorce Plea

തിരുവനന്തപുരം: വഴുതക്കാട്ടെ വീട്ടില്‍ നിന്നും യാമിനി തങ്കച്ചിയെയും മക്കളെയും ഇറക്കിവിടരുതെന്ന് കോടതി. ഗണേഷിനെതിരേ ഗാര്‍ഹിക പീഡന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഈ നിര്‍ദേശം നല്‍കിയത്. യാമിനിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തരമായി കോടതി ഇടപെടണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു നടപടി.

അതേസമയം വീട്ടില്‍ കയറുന്നതില്‍ നിന്നും കെ.ബി ഗണേഷ്‌കുമാറിനെ വിലക്കണമെന്ന യാമിനിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുന്‍പ് തന്റെ കക്ഷിയുടെ വാദം കൂടി കേള്‍ക്കണമെന്ന ഗണേഷിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല

. ഹര്‍ജി വിശദമായ വാദം കേള്‍ക്കല്‍ നാളത്തേക്ക്

മാറ്റി.തനിക്കു നേരിട്ട അപമാനത്തിന് 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും,ഗണേഷില്‍നിന്നു സംരക്ഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ, യാമിനി തങ്കച്ചി ചികിത്സ തേടിയ എസ്.കെ. ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറില്‍നിന്നു പൊലീസ് മൊഴിയെടുത്തു. യാമിനി നല്‍കിയ പരാതിയിലെ അന്വേഷണത്തിന്‍രെ ഭാഗമായാണു മെഡിക്കല്‍ ഓഫിസറുടെ മൊഴിയെടുത്തത്. യാമിനിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു.കേസെടുത്തിരുന്നു.