മെഡിക്കല്‍ പ്രവേശന പരീക്ഷ നീട്ടിയേക്കും

Posted on: April 4, 2013 2:20 pm | Last updated: April 4, 2013 at 2:51 pm

medical entranന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷത്തിലെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീട്ടിയേക്കും. മെഡിക്കല്‍ പ്രവേശനത്തിനായി ഏകീകൃതപരീക്ഷ നടത്തുന്നതിനെതിരായ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം തേടി. എംബിബിഎസ് കോഴ്‌സുകള്‍ക്കും ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്കുമായി പൊതുപ്രവേശന പരീക്ഷ നടത്താന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്. പ്രവേശന നടപടികള്‍ ലഘൂകരിക്കാനും ഓരോ സംസ്ഥാനവും സ്വകാര്യ മെഡിക്കല്‍ കോളജുകളും പ്രത്യേകം പരീക്ഷ നടത്തുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടായിരുന്നു നടപടി. മറുപടി നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ മെഡിക്കല്‍ പ്രവേശനവും വൈകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി സൂചന നല്‍കി.