ആറ് പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

Posted on: April 4, 2013 9:11 am | Last updated: April 4, 2013 at 6:22 pm

death penalty

ന്യൂഡല്‍ഹി: വധശിക്ഷ ഇളവ് ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട ആറ് ദയാ ഹര്‍ജികള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളി. രണ്ടുപേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
ഉത്തര്‍പ്രദേശിലെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ ഗുര്‍മീത് സിംഗ്, ഹരിയാനയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ഇരയുടെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ധരംപാല്‍, സ്വന്തം കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തിയ ഹരിയാന സ്വദേശി സോണിയ, ഭര്‍ത്താവ് സഞ്ജീവ്, ഭാര്യയേയും അഞ്ച് പെണ്‍മക്കളേയും വധിച്ച ഉത്തര്‍പ്രദേശുകാരന്‍ ജാഫര്‍ അലി, ഉത്തരാഖണ്ഡില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സുന്ദര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്.
ജീവപര്യന്തമാക്കി കുറച്ചവര്‍ മരണം വരെ തടവ് ശിക്ഷയനുഭവിക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.