Connect with us

National

ലോകായുക്ത ബില്‍ ഗുജറാത്ത് നിയമസഭ പാസ്സാക്കി

Published

|

Last Updated

ഗാന്ധിനഗര്‍: ലോകായുക്ത നിയമനത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ഗവര്‍ണറുടെയും അധികാരം വെട്ടിക്കുറച്ച വിവാദ ലോകായുക്ത ബില്‍ ഗുജറാത്ത് നിയമസഭയില്‍ പാസ്സാക്കി. ലോകായുക്ത ആയോഗ് ബില്‍- 2013 പ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ലോകായുക്ത നിയമനം നടത്തുന്നത് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുക. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിക്കുക മാത്രമായിരിക്കും ഗവര്‍ണര്‍ ചെയ്യേണ്ടത്.
സംസ്ഥാന സര്‍ക്കാറിന്റെ താത്പര്യം മറികടന്ന് ഗവര്‍ണര്‍ കമലാ ബെനിവാള്‍ ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മെഹ്തയെ നിയമിച്ചത് രാഷ്ട്രീയമായും നിയമപരമായും ശക്തമായ പോരാട്ടത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഗുജറാത്ത് സര്‍ക്കാറിന് അടിതെറ്റി. ലോകായുക്ത നിയമനത്തെ ഹൈക്കോടതിയും ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതിയും ശരിവെച്ചു. ലോകായുക്ത നിയമം അനുസരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനാണ് മുന്‍ഗണനയുള്ളതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.