സിഐടിയു അഖിലേന്ത്യാ സമ്മേളനം കണ്ണൂരില്‍ തുടങ്ങി

Posted on: April 4, 2013 3:13 pm | Last updated: April 4, 2013 at 3:49 pm
SHARE

cituകണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനം കണ്ണൂരില്‍ തുടങ്ങി. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മാനാഭന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. പയ്യാമ്പലത്ത് നിന്ന് എ.കെ.ബാലന്റെ നേതൃത്വത്തിലാണ് പതാക ദീപ ശിഖാ ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം പ്രവര്‍കരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 452 പ്രതിനിധികള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ഐ എന്‍ ടി യു സി വൈസ് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ബി എം എസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി രൈരാജ്, എച്ച് എം എസ് വൈസ് പ്രസിഡന്റ് തമ്പാന്‍ തോമസ് തുടങ്ങി രാജ്യത്തെ 11 തൊഴിലാളി സംഘടനാ പ്രതിനിധികള്‍ സമ്മേളനത്തെ ആഭിസംബോധന ചെയ്യും.