കാഷ്യൂ കോര്‍പറേഷന്റെ അക്കൗണ്ട് മരവിപ്പിച്ചു

Posted on: April 3, 2013 7:20 pm | Last updated: April 3, 2013 at 8:51 pm

CASHUNUTകൊച്ചി: കാഷ്യൂ കോര്‍പറേഷന്റെ അക്കൗണ്ട് റിസര്‍വ് ബാങ്ക് ഇടപെട്ട് മരവിപ്പിച്ചു. മൂന്ന് ബാങ്കുകളിലായി കോര്‍പറേഷന് 99 ലക്ഷത്തിന്റെ കടമുണ്ട്. ഇത് സംബന്ധിച്ച് ഇപ്പോള്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. ഇതോടെ 20000 ലധികം പേര്‍ ജോലി ചെയ്യുന്ന 30 ഫാക്ടറികള്‍ പ്രതിസന്ധിയിലാവും.
അതേ സമയം ഇതിനെ നിയമപരമായി നേരിടുമെന്ന് കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ അറിയിച്ചു.ആക്‌സിസ് ബാങ്ക് അക്കൗണ്ടാണ് റിസര്‍വ് ബാങ്ക് ഇടപെടലിലൂടെ മരവിപ്പിച്ചിരിക്കുന്നത്. ഈ അക്കൗണ്ടില്‍ 35 ലക്ഷത്തോളം രൂപയായിരുന്നു ഉണ്ടായിരുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഉള്‍പ്പടെ മൂന്നു ബാങ്കുകളിലായി 99 കോടിരൂപയുടെ കട ബാധ്യതയാണ് കാഷ്യൂ കോര്‍പ്പറേഷന് ഉള്ളത്. 2004 ല്‍ പുനര്‍ നിശ്ചയിച്ച തുകയാണിത്. ഈ പ്രശ്‌നം കടം തിരിച്ചു പിടിക്കുന്ന ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുകയായിരുന്നു. കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.