Connect with us

International

സൈപ്രസ് ധനമന്ത്രി രാജിവെച്ചു

Published

|

Last Updated

നികോഷ്യ: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ദക്ഷിണ മെഡിറ്ററേനിയന്‍ ദ്വീപ് രാജ്യമായ സൈപ്രസിന്റെ ധനമന്ത്രി മൈക്കല്‍ സാരിസ് രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനായി ലോകബാങ്കിന്റെയും യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 1000 കോടി യൂറോയുടെ സഹായത്തിനു വേണ്ടി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വലിയ വിവാദമായതിനെ തുടര്‍ന്നാണ് സാരിസ് രാജി വെച്ചത്. ഫെബ്രുവരിയിലായിരുന്നു സാരിസ് ധനമന്ത്രിയായി ചുമതലയേറ്റത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ബാങ്ക് നിക്ഷേപകര്‍ക്ക് ലെവി ഏര്‍പ്പെടുത്തുകയും എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 100 യുറോ (7000 രൂപ) ആയി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഏതാനും ദിവസത്തേക്ക് ബാങ്കുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് നികോസ് അനസ്താസ്യാദെസിന്റെ സര്‍ക്കാറിലെ തൊഴില്‍മന്ത്രി ഹാരിസ് ജ്യോര്‍ജിയാഡെസിനാണ് ധനകാര്യത്തിന്റെചുതമല.രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയതിനെ കുറിച്ചുള്ള അന്വേഷണം സുഗമമാക്കാനാണ് തന്റെ രാജിയെന്ന് സാരിസ് പറഞ്ഞു.