മുഖ്യമന്ത്രിയുടെ വസതി ദുരുപയോഗിച്ച് ഗൂഢാലോചന നടത്തി:വിഎസ്

Posted on: April 3, 2013 11:38 am | Last updated: April 3, 2013 at 5:50 pm

vs-achuthanandan01_5തിരുവനന്തപുരം: ഗണേഷ്-യാമിനി പ്രശ്‌നത്തില്‍ ഗണേഷിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. ഗാര്‍ഹിക പീഡനത്തിനിരയായ ഒരു സ്ത്രീക്ക് നീതി നിഷേധിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണം. ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു.