ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ പ്രധാനമന്ത്രിക്ക് നിരാശ. രാജ്യത്തിന്റെ വളര്‍ച്ചക്ക് അഞ്ച് ശതമാനം വളര്‍ച്ചാ നിരക്ക് പര്യാപ്തമല്ലെന്നും എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധകളെല്ലാം മറികടന്ന് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നം അഴിമതിയാണ്. മുന്നണി സര്‍ക്കാറിനെ നയിക്കുകയെന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.