Connect with us

Kerala

എസ്എസ്എഫ് നാല്‍പതാം വാര്‍ഷികം:സംസ്ഥാന നേതൃ സംഗമം ഒമ്പതിന്

Published

|

Last Updated

എറണാകുളം: “സമരമാണ് ജീവിതം” എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാന നേതൃ സംഗമം ഈ മാസം ഒമ്പതിന് രാവിലെ പത്ത് മണി മുതല്‍ സംസ്ഥാന സ്വാഗത സംഘം ഓഫീസില്‍ ചേരും. എസ് വൈ എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്യും.
സമ്മേളന നടത്തിപ്പിന് നേതൃത്വം നല്‍കുന്ന കണ്‍ട്രോള്‍ ബോര്‍ഡ്, പ്ലാനിംഗ് ബോര്‍ഡ്, സ്റ്റിയറിംഗ് കമ്മിറ്റി എന്നീ ഘടകങ്ങളിലെ അംഗങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ രൂപവത്കരിച്ച സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍, കണ്‍വീനര്‍, കോ ഓഡിനേറ്റര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും യോഗത്തില്‍ സംബന്ധിക്കും. വിവിധ ജില്ലകളുടെ നേതൃത്വത്തില്‍ നടന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. പദ്ധതി നിര്‍വഹണത്തിനായി ജില്ലകളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് ജില്ലാ സ്വാഗതസംഘം ചെയര്‍മാന്‍, കണ്‍വീനര്‍, കോ ഓഡിനേറ്റര്‍ എന്നിവരില്‍ നിന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ജനറല്‍ കണ്‍വീനര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
ഉച്ചക്ക് രണ്ട് മണിക്ക് സ്വാഗതസംഘത്തിന്റെ സമ്പൂര്‍ണ യോഗം നടക്കും. വിവിധ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്ക് യോഗം രൂപരേഖ തയ്യാറാക്കും. സ്വാഗതസംഘം ഭാരവാഹികളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍, കെ എം എ റഹീം, കല്‍ത്തറ അബ്ദുല്‍ഖാദിര്‍ മദനി, ആര്‍ പി ഹുസൈന്‍, എ അഹ്മദ് കുട്ടി ഹാജി, വി എച്ച് അലി ദാരിമി, സി ടി ഹാശിം തങ്ങള്‍, എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, എം മുഹമ്മദ് സ്വാദിഖ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അറിയിച്ചു.

Latest