പാക് വൈദ്യുത പ്രസരണ കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം: 7 മരണം

Posted on: April 2, 2013 3:34 pm | Last updated: April 2, 2013 at 5:39 pm

pakistanഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറില്‍ വൈദ്യുതി പ്രസരണ കേന്ദ്രത്തിന്‌ നേരെയുണ്ടായ ആക്രമത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടും.നാലുപേര്‍ വൈദ്യുതിനിലയത്തിലെ ജീവനക്കാരാണ്.പുലര്‍ച്ചെ രണ്ടരയോടെയാണ് തീവ്രവാദികള്‍ വൈദ്യുതിനിലയത്തിനെതിരെ റോക്കറ്റാക്രമണം നടത്തിയത്. ഒരു ജീവനക്കാരെയും ഒരു പോലീസുകാരനെയും അവിടെ വച്ചുതന്നെ വധിക്കുകയും പത്തുപേരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം പിന്നീട് സമീപത്തെ ഒരു വയലില്‍ കണ്ടെത്തുകയാണുണ്ടായത്.ബാക്കി നാലുപേരെ കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല.സംഭവത്തിലെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.