നെയ്പിഡോ: പതിറ്റാണ്ടുകള്‍ക്ക് ശേഷം മ്യാന്‍മാറില്‍ സ്വകാര്യപത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചു. മാധ്യമസ്വാതന്ത്യത്തിലെ കടുത്ത നിബന്ധനങ്ങള്‍ ഒഴിവാക്കാനുള്ള മ്യാന്‍മാറിലെ പുതിയ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.16 ദിനപത്രങ്ങള്‍ക്കാണ് പ്രസിദ്ധീകരണത്തിനുള്ള ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതേസമയം ദി വോയ്‌സ്, ദി ഗോള്‍ഡണ്‍ ഫിഷ്, ദി യൂണിയന്‍, ദി സ്റ്റാന്‍ഡേര്‍ഡ് ടൈം എന്നീ നാല് ദിനപത്രങ്ങളാണ് ഇന്ന് മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഇവ ആഴ്ചയില്‍ ഒന്ന് മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്.ഇതുവരെ മ്യാന്‍മറിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയിരുന്ന സ്വകാര്യദിനപത്രങ്ങളുടെ പ്രവര്‍ത്തനത്തിന് കടുത്ത നിബന്ധനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.