Connect with us

Gulf

ജിദ്ദയിലെ സ്‌കൂളുകള്‍ തുറക്കുന്നതു നീട്ടിവെച്ചു

Published

|

Last Updated

ജിദ്ദ: അനധികൃത തൊഴിലാളികളെ പിടിക്കുന്നതിന് തിരച്ചില്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച തുറക്കേണ്ടിയിരുന്ന മിക്ക ഇന്ത്യന്‍ സ്‌കൂളുകളും തുറക്കുന്നത് ഏപ്രില്‍ ആറിലേക്കു മാറ്റി വെച്ചു.
മിക്ക സ്‌കൂളുകളിലെയും അധ്യാപകര്‍ സ്‌കൂള്‍ വിസയിലുള്ളവരല്ല. ഫാമിലി വിസയില്‍ സൗദിയിലെത്തിയവരാണ് മിക്ക സ്‌കൂളുകളിലും അധ്യാപനം നടത്തുന്നത്. ഇവര്‍ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തപ്പെടുമെന്നതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും കടുത്ത ആശങ്കയിലാണ്. ജിദ്ദയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നടന്ന പരിശോധനയില്‍ മൂന്ന് ഇന്ത്യന്‍ അധ്യാപകരെ പിടികൂടുകയും അവരെ കുടുംബസമേതം ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തിക്കുകയും ചെയ്തുവെന്ന വാര്‍ത്ത പരന്നതോടെ സ്‌കൂള്‍ നടത്തിപ്പുകാരെല്ലാം പരിഭ്രാന്തിയിലാണ്. മലയാളികളുടെ മാനേജ്‌മെന്റിനു കീഴില്‍ മാത്രം ഇരുപതിലധികം സ്‌കൂളുകള്‍ ജിദ്ദയിലുണ്ട്. ഏപ്രില്‍ ഒന്നിനു തുറക്കേണ്ടിയിരുന്ന അല്‍ വുറൂദ്, നോവല്‍ സ്‌കൂളുകള്‍ തുടങ്ങുന്നത് ഈ മാസം ആറിലേക്ക് നീട്ടിവെച്ചു.