ഏരിയാകമ്മിറ്റി പുനഃസ്സംഘടനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം

Posted on: April 1, 2013 5:24 pm | Last updated: April 1, 2013 at 8:28 pm

cpimആലപ്പുഴ:കഞ്ഞിക്കുഴി,അരൂര്‍ ഏരിയാകമ്മിറ്റികള്‍ പുനഃസ്സഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി തീരുമാനം. ഇന്നലെ വിളിച്ചു ചേര്‍ത്ത കഞ്ഞിക്കുഴി ഏരിയാകമ്മിറ്റി യോഗം തര്‍ക്കം മൂലം നിര്‍ത്തിവെച്ചിരുന്നു. അച്ചടക്ക നടപടി നേരിടുന്ന ഏരിയാ സെക്രട്ടറി വി.കെ.ഭാസ്‌കരനെ പങ്കെടുപ്പിക്കാതെ യോഗം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വി.എസ്.പക്ഷം.
താന്‍ മുന്‍കയ്യെടുത്ത് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കില്ലെന്ന് വി.കെ.ഭാസ്‌കരന്‍ ഇന്ന് രാവിലെ വ്യക്തമാക്കിയതോടെ ജില്ലാ കമ്മിറ്റി നേരിട്ട് നാളെ രാവിലെ ഏരിയാ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏരിയാ സെക്രട്ടറിമാരായ വി.കെ.ഭാസ്‌കരന്‍,ഭാസ്‌കരന്‍ എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇരുവരും വി.എസ്. പകഷക്കാരാണ്.