ജില്ലാ കര്‍മ സമിതി ഡിവിഷന്‍ പര്യടനം നാളെ 14 കേന്ദ്രങ്ങളില്‍

Posted on: April 1, 2013 12:28 pm | Last updated: April 1, 2013 at 12:28 pm

ssf logoമലപ്പുറം: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ കര്‍മസമിതിയുടെ ഡിവിഷന്‍ പര്യടനം നാളെ 14 കേന്ദ്രങ്ങളില്‍ എത്തും.
ജില്ലാ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഡിവിഷന്‍ സംഘാടക സമിതിയുമായുള്ള കൂടിക്കാഴ്ച നടക്കും.
സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍ നിര്‍മാണത്തിന്റെ ഒരുക്കങ്ങള്‍, ജാഗരണ യാത്ര സ്വീകരണ സമ്മേളനങ്ങള്‍, പതാക ജാഥയെ വരവേല്‍ക്കല്‍ തുടങ്ങിയ ചര്‍ച്ചയും അവലോകനവും നടക്കും. സമ്മേളനത്തിന് പന്തല്‍, ഭക്ഷണശാല, നിസ്‌കാര മുറി എന്നിവ ഒരുക്കുന്നതിന് ഡിവിഷനുകളില്‍ സാമ്പത്തിക സ്വരൂപണം നടന്നുവരുന്നു. സമ്മേളന ഫണ്ടിന്റെ ആദ്യഗഡുക്കള്‍ ഡിവിഷന്‍ നേതാക്കള്‍ കൈമാറി തുടങ്ങി.
ജില്ലാ കര്‍മസമിതി നേതാക്കളായ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പ്രൊഫ. കെ എം എ റഹീം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ശിഹാബുദ്ദീന്‍ സഖാഫി, പി കെ ശാഫി, ദുല്‍ഫുഖാറലി സഖാഫി വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.