Connect with us

Kannur

പ്രധാന മന്ത്രി റോഡ് പദ്ധതി; ജില്ലയിലെ 17 റോഡുകള്‍ക്ക് അംഗീകാരമായി

Published

|

Last Updated

കണ്ണൂര്‍: പ്രധാന മന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി (പി എം ജി എസ് വൈ) യുടെ എട്ടാം ഘട്ടത്തില്‍ ജില്ലയില്‍ 58.89 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 17 റോഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ഗ്രാമവികസന മന്ത്രി കെ സി ജോസഫ് അറിയിച്ചു. പയ്യന്നൂര്‍ ബ്ലോക്കിലെ പാടിച്ചാല്‍-കുറുവാടി, പാടി-വെസ്റ്റ് പാടി, ഇരിക്കൂര്‍ ബ്ലോക്കിലെ പയ്യാവൂര്‍ -ആലിന്‍ചുവട് -മുത്താറിക്കുളം, പൈസായി-ചൂലക്കരി, മണ്ണാന്‍കുണ്ട്-മിഥിലക്കയം-തറച്ചിറ്റ, ചെമ്പേരി-രത്‌നഗിരി, പൂപ്പറമ്പ-കൂവാച്ചി, ശ്രീകണ്ഠാപുരം-ഞണ്ണാമല, പേരാവൂര്‍ ബ്ലോക്കിലെ വിളക്കോട്-കൈപ്പണച്ചി, ചങ്ങലഗേറ്റ്-പെരുവ, കാഞ്ഞിലേരി-കക്കാട്ടുപറമ്പ, ഇരിട്ടി ബ്ലോക്കിലെ തെക്കുംപൊയില്‍-പുളളിപ്പൊയില്‍, 29ാം മൈല്‍-ഒറ്റക്കൊമ്പന്‍ ചാല്‍, തളിപ്പറമ്പ ബ്ലോക്കിലെ മണ്ടലം-പോത്തുംകുണ്ടം റീച്ച് ഒന്ന്, പാണപ്പുഴ-പാണപ്പുഴചാല്‍, എടക്കാട് ബ്ലോക്കിലെ മുണ്ടനാട്-പോള്‍ട്രി ഫാം, അതിരകം യു.പി.സ്‌കൂള്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ച റോഡുകള്‍. ജില്ലയില്‍ റോഡ് പ്രവൃത്തിക്ക് 3086.020 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുളളത്. സംസ്ഥാനത്ത് ആകെ 746 കി.മീ ദൈര്‍ഘ്യം വരുന്ന 320 റോഡുകള്‍ക്ക് അംഗീകാരമായിട്ടുണ്ട്.