Connect with us

Kerala

ഇന്ന് മുതല്‍ മുദ്രവില കൂടും; സ്റ്റാമ്പ് ഡ്യൂട്ടി കുറയും

Published

|

Last Updated

തിരുവനന്തപുരം: ഭൂമി വാങ്ങികൂട്ടി മറിച്ചുവില്‍ക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് മൂക്ക് കയറിടാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരും. രജിസ്‌ട്രേഷനുകള്‍ക്കുള്ള മുദ്രവില വര്‍ധിക്കുന്നതിനൊപ്പം സര്‍വീസ് ചാര്‍ജും പ്രാബല്യത്തില്‍ വരും. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ രണ്ട് ശതമാനം ഇളവാണ് വരിക. ഭൂമി വാങ്ങി മൂന്ന് മാസത്തിനകം മറിച്ച് വില്‍ക്കുമ്പോള്‍ ഇരട്ടി മുദ്രവിലയും ആറ് മാസത്തിനകം വില്‍ക്കുന്നവര്‍ ഒന്നര ഇരട്ടിയും നല്‍കേണ്ടി വരും.

ചിട്ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകളും വര്‍ധിക്കും. ഇന്ത്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആക്ട് പ്രകാരമുള്ള സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളും മാറ്റം വരും. ഓരോ രജിസ്‌ട്രേഷനും നിലവിലുള്ള നിരക്കിനുപുറമെ 500 രൂപയാണ് സര്‍വീസ് ഈടാക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ രജിസ്‌ട്രേഷനുകളുടെ മുദ്രവിലയും വര്‍ധിക്കും.