പാര്‍ട്ടികളുടെ ഫണ്ടിംഗ് സര്‍ക്കാറിനോട് വിയോജിച്ച് തിര. കമ്മീഷന്‍

Posted on: April 1, 2013 6:29 am | Last updated: April 1, 2013 at 1:31 am

366712.electioncommissionന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ടുളള ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് വിയോജിപ്പ് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ‘ഫോം 24 എ’ യില്‍ പരിഷ്‌കരണം വരുത്തണമെന്ന ആവശ്യത്തില്‍ നിയമ മന്ത്രാലയം സ്വീകരിക്കുന്ന നിലപാടിനോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളുടെ കണക്ക് നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന് അനുശാസിക്കുന്നതാണ് ഫോം 24 എ. 20,000 രൂപ എന്ന പരിധി ഒഴിവാക്കി എല്ലാ തരത്തിലുള്ള സംഭാവനകളും അവയുടെ തുക നോക്കാതെ വ്യക്തമാക്കണമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വേണ്ടിവരുന്നതാണെന്ന കാരണത്താല്‍ ലോ കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് ഈയടുത്ത് നിയമ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യം നടപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് കീഴിലായി ഇത് സംബന്ധിച്ച വിജ്ഞാപനം ചെയ്താല്‍ തന്നെ മതിയെന്നും മന്ത്രാലയത്തിനെഴുതിയ രണ്ടാമത്തെ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുന്നു.