സന്ദേശ യാത്ര ആരംഭിച്ചു

Posted on: March 30, 2013 2:14 am | Last updated: March 30, 2013 at 2:16 am
SHARE

ഓമശ്ശേരി: എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഓമശ്ശേരി ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ യാത്ര ആരംഭിച്ചു. പരിപാടി മടവൂര്‍ സി എം മഖാം സിയാറത്തിന് ശേഷം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ആലിക്കുട്ടി ഫൈസി മടവൂര്‍ ജാഥാ ക്യാപ്റ്റന്‍ നൂറുദ്ദീന്‍ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഉബൈദുല്ല സഖാഫി, മുസ്തഫ സഖാഫി മരഞ്ചാട്ടി, സദകത്തുല്ല യു കെ, ബിഷ്ര്‍ പി ടി സംബന്ധിച്ചു. കൊടുവള്ളി സെക്ടര്‍ പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് തിരുവമ്പാടി സെക്ടറിലെ പച്ചക്കാട്ട് നിന്ന് ആരംഭിക്കും.