സഊദി അറേബ്യയിലെ സ്വദേശിവത്കരണം; അടിയന്തര നടപടികള്‍ സ്വീകരിക്കണം: യൂത്ത് ലീഗ്‌

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 9:06 am
SHARE

കോഴിക്കോട്: സഊദി അറേബ്യയിലെ സ്വദേശിവത്കരണ തീരുമാനം നിരവധി മലയാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലാണ് പ്രവാസി മലയാളികള്‍. ഇത് മുഖവിലക്കെടുത്തുള്ള നയരൂപവത്കരണത്തിന് സംസ്ഥാനത്തിന് ഇത് വരെ കഴിയാത്തത് ഖേദകരമാണ്.
അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നത് ജനക്ഷേമ സര്‍ക്കാറിന് യോജിച്ച തല്ലെന്നും ഇവര്‍ പറഞ്ഞു. പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ സ്വാഗതം പറഞ്ഞു. കെ പി താഹിര്‍, സി പി എ അസീസ്, റഷീദ് ആലായന്‍, സി എച്ച് ഇഖ്ബാല്‍ പങ്കെടുത്തു.