‘ടൈഡ്’ പായ്ക്കറ്റുകളുടെ ഭീമന്‍ പ്രദര്‍ശനം അല്‍ മീറയില്‍

Posted on: March 27, 2013 7:58 pm | Last updated: March 27, 2013 at 7:58 pm

മസ്‌കത്ത്: അലക്കു പൊടി ബ്രാന്‍ഡായ ‘ടൈഡ്’ ഒമാനിലെ വിപണിയില്‍ കൂടുതല്‍ സജീവമാകുന്നു. കൂടുതല്‍ ചളി പുരളാന്‍ സാധ്യതയുള്ള വസ്ത്ര ഭാഗങ്ങളെക്കൂടി വെളുപ്പിക്കാന്‍ കഴിയുന്ന ശേഷിയോടെയാണ് ടൈഡ് അവതരിപ്പിക്കുന്നെന്ന് ഒമാനിലെ വിതരണക്കാരായ കിംജി രാമദാസ്. പി ആന്‍ഡ് ജി അധികൃതര്‍ അറിയിച്ചു.
അസൈബ അല്‍ മീറ ഹൈപര്‍മാര്‍ക്കറ്റില്‍ ടൈഡിന്റെ ഭീമന്‍ പ്രദര്‍ശന വില്‍പന ഒരുക്കിയിട്ടുണ്ട്. 25 മീറ്റര്‍ നീളത്തിലുള്ള കാര്‍പറ്റ് ഏരിയയില്‍ രണ്ടര മീറ്റര്‍ വീതിയിലാണ് പ്രദര്‍ശനം. ഭീമന്‍ പായ്ക്കറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും ടൈഡ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവും നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പ്രദര്‍ശന വില്‍പന വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.