അഫ്‌സ്പ പിന്‍വലിക്കാന്‍ കേന്ദ്രം ധൈര്യം കാണിക്കണം: ഉമര്‍ അബ്ദുല്ല

Posted on: March 26, 2013 3:14 pm | Last updated: March 26, 2013 at 3:15 pm
SHARE

omar abdullaജമ്മു: സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ജമ്മു കാശ്മീരിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ അവഗണിച്ചാണ് പാര്‍ലിമെന്റ് ആക്രമണക്കേസില്‍ മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. പിന്നെ എന്തുകൊണ്ടാണ് അഫ്‌സ്പ പിന്‍വലിക്കാന്‍ കേന്ദ്രം ധൈര്യം കാണിക്കാത്തതെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദിയാണെന്ന് ആരോപിച്ച് ലിയാഖത്ത് അലി ഷായെ അറസ്റ്റ് ചെയ്തതില്‍ ഡല്‍ഹി പോലീസിനുള്ള പങ്ക് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയില്‍ ചാവേറാക്രമണം നടത്താനാണ് ഷാ എത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജമ്മു കാശ്മീര്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയിലുള്‍പ്പെട്ടാണ് ഷാ വന്നതെന്നാണ് ജമ്മു കാശ്മീര്‍ പോലീസ് പറയുന്നത്. കുടുംബത്തോടൊപ്പം ആരെങ്കിലും ആക്രമണം നടത്താനെത്തുമോയെന്നാണ് ഉമര്‍ അബ്ദുല്ല ചോദിക്കുന്നത്.