Connect with us

National

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളുകള്‍ പ്രവേശനം നിഷേധിച്ചു

Published

|

Last Updated

വില്യംനഗര്‍ (മേഘാലയ): മേഘാലയയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളുകള്‍ പ്രവേശം നിഷേധിച്ചു. കൂട്ട ബലാത്സംഗത്തിനിരയായ ശേഷം കുടുംബം സ്ഥലം മാറി താമസിച്ചിരുന്നു. പിന്നീട് പുതിയ സ്‌കൂളില്‍ പ്രവേശനത്തിന് ശ്രമിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇത് നിഷേധിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ പതിനാറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുര പട്ടണത്തിലെ രണ്ട് സ്‌കൂളുകളാണ് പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി വില്ല്യംനഗറില്‍ കൂട്ട ബലാത്സംഗത്തിനിരയായത്.

Latest