Connect with us

Kerala

ഗണേഷിനെതിരെ വീണ്ടും പിള്ള

Published

|

Last Updated

കൊല്ലം: കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള രംഗത്ത്. മകന്‍ ഗണേഷുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ഇരുവരും യോജിക്കുമെന്ന തോന്നല്‍ തിരുത്തിക്കൊണ്ടാണ് ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്തെത്തിയത്. മന്ത്രി പാര്‍ട്ടിക്ക് വഴങ്ങാത്ത സാഹചര്യത്തില്‍ ഗണേഷിനെ മാറ്റണമെന്ന് പിള്ള യു ഡി എഫ് നേതാക്കളോട് ആവശ്യപ്പെട്ടു.
ആദ്യത്തേക്കാള്‍ മോശമാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും പിള്ള പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ മന്ത്രി തയ്യാറാവുകയാണെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കുമെന്ന് പിള്ള പത്രസമ്മേളനത്തില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതൃയോഗത്തിനു ശേഷമായിരുന്നു ഇത്. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ള ചിലരെ മാറ്റി നിയമിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും പിള്ളയും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായിട്ടില്ല. ഇതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്. ഗണേഷിനെ മാറ്റണമെന്ന ആവശ്യം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനോട് പിള്ള ആവശ്യപ്പെട്ടുവാണ് റിപ്പോര്‍ട്ട്.

Latest