ആകാശ് പദ്ധതി തുടരും:മന്ത്രി പള്ളം രാജു

Posted on: March 24, 2013 12:36 pm | Last updated: March 24, 2013 at 12:40 pm
SHARE

akash tablet

കോഴിക്കോട്:ആകാശ് ടാബ്‌ലെറ്റ് പദ്ധതി തുടരുമെന്ന് കേന്ദ്രമന്ത്രി പള്ളം രാജു പറഞ്ഞു. പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് പോവും. ആകാശ് പദ്ധതി യുപിഎയുടെ അഭിമാന പദ്ധതിയാണ്. വന്‍തോതില്‍ ടാബ്‌ലെറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത് മാത്രമാണ് പ്രശ്‌നം. പദ്ധതി നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.