Connect with us

Palakkad

ശശീന്ദ്രന്റെ മക്കളുടെയും ദുരൂഹ മരണം: സി ബി ഐ അന്വേഷണത്തില്‍ ദുരൂഹത;

Published

|

Last Updated

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി ബി ഐ സമര്‍പ്പിച്ച മരണത്തില്‍ സി ബി ഐ സമര്‍പ്പിച്ച എഫ് ഐ ആറില്‍ ദുരുഹതയുള്ളതായി ആക്ഷന്‍ കൗണ്‍സില്‍.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തിയ ആദ്യത്തെ എഫ് ഐ ആര്‍ തിരുത്തി ആത്മഹത്യാ പ്രേരണ ക്കുറ്റം മാത്രമാക്കിയ സി ബി ഐ നിലപാടിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ശശീന്ദ്രന്‍ കേസില്‍ രണ്ട് എഫ് ഐ ആറാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 35. 2011 പ്രകാരം 302ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 40. 2011 പ്രകാരം ഐ പി സി 306ാം വകുപ്പ് അനുസരിച്ച് മറ്റൊരു എഫ് ഐ ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇത് പ്രകാരം ആത്മഹത്യാ പ്രേരണകുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകരാം വിധം ദുര്‍ബലമാണ് സി ബി ഐയുടെ വാദമുഖങ്ങളെന്ന് ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. ശശീന്ദ്രന്റെ ശരീരത്തിലുണ്ടായ എട്ട് മുറിവുകള്‍ സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിലും വീഴ്ചയുണ്ടാതായി ആരോപണമുണ്ട്.
60 കിലോ ഗ്രാം ഭാരമുള്ള കുട്ടികളെ തനിയെ കെട്ടി തൂക്കിയെന്ന് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. മലബാര്‍ സിമന്റ്‌സില്‍ നിന്നും രാജിവെച്ച ശേഷം മികച്ച കമ്പനികളില്‍ നിന്ന് ശശീന്ദ്രന് ജോലി വാഗ്ദാനമുണ്ടായിരിക്കെയാണ് ദുരന്തമുണ്ടായത്. ശശീന്ദ്രന്റെ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
സി ബി ഐ നിലപാടിനെതിരെ പ്രക്ഷോഭം തുടങ്ങാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

 

Latest