കടല്‍പരപ്പില്‍ ആവേശത്തിര തീര്‍ത്ത് എസ്എസ്എഫ് ജലയാത്ര

Posted on: March 24, 2013 7:45 am | Last updated: March 24, 2013 at 7:45 am
SHARE

flag of SSFമലപ്പുറം: അറബി കടലിന്റെ ഓളപ്പരപ്പില്‍ ആവേശത്തിര തീര്‍ത്ത് എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ജലയാത്ര തീരദേശവാസികളുടെ മനം കവര്‍ന്നു. വീശിയടിച്ച തിരമാലകളോടൊപ്പം സംഘടനയുടെ മൂവര്‍ണക്കൊടികളും വാനില്‍ ഉയര്‍ന്ന് പൊങ്ങുന്നത് മനോഹരമായ ദൃശ്യഭംഗിയാണ് സമ്മാനിച്ചത്. അലങ്കരിച്ച ഇരുപത്തിയഞ്ചോളം ഫൈബര്‍ വള്ളങ്ങള്‍ കടല്‍പരപ്പിലൂടെ എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണവുമായി നീങ്ങുന്നത് കാണാന്‍ തീരത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. ജലയാത്രയില്‍ പങ്കെടുത്തവരുടെ ആവേശം കരയിലും പ്രകടമായിരുന്നു. അഭിവാദ്യമര്‍പ്പിക്കാനും ആവേശത്തില്‍ പങ്ക് ചേരാനും നിരവധി പ്രവര്‍ത്തകരാണ് തിരൂര്‍ കൂട്ടായി അഴിമുഖം മുതല്‍ കടലുണ്ടി നഗരം വരെയുള്ള കരയില്‍ ഒരുമിച്ച്കൂടിയത്.
കൂട്ടായി അഴിമുഖത്തിനടുത്ത നെച്ചിക്കാട്ട് ഔലിയായുടെ മഖ്ബറ സിയാറത്തോടെയാണ് ഈ മേഖലയില്‍ നിന്നുള്ള യാത്ര ആരംഭിച്ചത്. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍ നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. കടലുണ്ടി നഗരത്തിലെ സയ്യിദ് ജമലുല്ലൈലി തങ്ങളുടെ മഖ്ബറ സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഫഌഗ് ഓഫ് ചെയ്തു. എം മുഹമ്മദ് സ്വാദിഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം എ മജീദ് അരിയല്ലൂര്‍, നാസര്‍ ഹാജി, മുഹ്‌യുദ്ദീന്‍കുട്ടി സഖാഫി പുകയൂര്‍, സി കെ ശക്കീര്‍, ശിഹാബുദ്ദീന്‍ സഖാഫി വെളിമുക്ക്, സയ്യിദ് മുര്‍തള സഖാഫി നേതൃത്വം നല്‍കി. കെ സൈനുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദു സമദ് മുട്ടനൂര്‍, നൗശാദ് സഖാഫി, എം കെ എം സ്വഫ്‌വാന്‍ എന്നിവര്‍ കൂട്ടായില്‍ നിന്നുള്ള യാത്രക്ക് നല്‍കി.