മാരുതി സ്വിഫ്റ്റ് കാറുകള്‍ക്ക് ഡിസ്‌ക്കൗണ്ട്

Posted on: March 23, 2013 12:10 pm | Last updated: March 23, 2013 at 12:10 pm

swiftന്യൂഡല്‍ഹി: പ്രമുഖ ബ്രാന്‍ഡായ സ്വിഫ്റ്റ് കാറുകള്‍ക്ക് മാരുതി സുസൂക്കി ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സ്വിഫ്റ്റിന്റെ ഡീസല്‍ മോഡലുകള്‍ക്കാണ് ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. അയ്യായിരം രൂപയാണ് ഡിസ്‌ക്കൗണ്ട്. ഇതാദ്യമായാണ് മാരുതി സുസൂക്കി ഇത്തരത്തില്‍ കാറുകള്‍ക്ക് ഡിസ്‌ക്കൗണ്ട് അനുവദിക്കുന്നത്. സ്വിഫ്റ്റ് ഡിസൈര്‍ മോഡലിന് പതിനായിരം രൂപ ഡിസ്‌ക്കൗണ്ട് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ എട്ട് ശതമാനം വില്‍പ്പനയാണ് മാരുതി സുസൂക്കി കുറഞ്ഞത്. പെട്രോളിന്റെ വില വര്‍ധനവാണ് വില്‍പ്പന കുറയാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.