നാവികര്‍ക്ക് വധശിക്ഷ ഉണ്ടാകില്ലെന്ന ഇന്ത്യ ഉറപ്പ് നല്‍കി

Posted on: March 22, 2013 4:44 pm | Last updated: March 22, 2013 at 4:44 pm
SHARE

SalmanKhurshidന്യൂഡല്‍ഹി: കടല്‍കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഇറ്റലിയില്‍ നിന്ന് തിരിച്ച് വരുന്ന നാവികരെ അറസ്റ്റ് ചെയ്യില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയതായി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലൂടെ ഖുര്‍ഷിദ് അറിയിച്ചു.നാവികരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഇറ്റലി ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം ഇന്ത്യ വ്യക്തമായി മറുപടി നല്‍കിയെന്ന് മന്ത്രി അറിയിച്ചു.വോട്ടു ചെയ്യാന്‍ ഇറ്റലിയിലേക്ക് പോയ നാവികരെ തിരികെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന നിലപാട് ഇറ്റലി സ്വീകരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്.