Connect with us

Palakkad

സ്വകാര്യ ബസ് വീട്ടിലേക്ക് പാഞ്ഞ് കയറി ഏഴ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

വടക്കഞ്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് പാഞ്ഞു കയറി ഏഴ് പേര്‍ക്ക് പരുക്ക്.
വടക്കഞ്ചേരി ആമക്കുളത്തിന് സമീപം ഇന്നലെ രാവിലെ ആറു മണിയോടുകൂടിയാണ് സംഭവം. ഗോവിന്ദാപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന എന്‍ ടി പി കമ്പനിയുടെ ബസാണ് വീടിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടും വീടിനോട് ചേര്‍ന്നുള്ള മൂന്ന് കടമുറികളും നശിച്ചു.
ബസിലെ യാത്രക്കാരായ ഏഴു പേര്‍ക്കാണ് പരുക്കേറ്റത്. മുടപ്പല്ലൂര്‍ കോഴിമുട്ടപറമ്പ് സ്വദേശിനികളായ രുഗ്മിണി രാജന്‍ (43), രുഗ്മണി ചന്ദ്രന്‍ (45), മുടപ്പല്ലൂര്‍ ശ്രീപദം വീട്ടില്‍ സൗമ്യ (23), വട്ടേക്കാട് സ്വദേശിനി ദേവു (58), വട്ടേക്കാട് ആണ്ടി (62), വിത്തനശ്ശേരി പാര്‍വ്വതി (58), മുടപ്പല്ലൂര്‍ കിഴക്കേത്തറ ഷിബു (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആമക്കുളം ബഷീറിന്റെ വീടാണ് തകര്‍ന്നത്. വീടിനോട് ചേര്‍ന്നുള്ള മൂന്നു കടകളും തകര്‍ന്നിട്ടുണ്ട്. ബഷീറിന്റെ തന്നെ ഉടമസ്ഥതയിലുള്ള തയ്യല്‍ കടയും, നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ഷോറൂമും, ഓട്ടോ ഇലക്ട്രിക് വര്‍ക്‌ഷോപ്പും തകര്‍ന്നിട്ടുണ്ട്. വീടിനുള്ളില്‍ ഉണ്ടായിരുന്ന ബശീറും “ഭാര്യയും രണ്ടു മക്കളും വളരെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ബസ് ഇടിച്ച് കയറുന്നതിനിടെ സമീപത്തെ കാനയില്‍ മുന്‍ചക്രം ഇറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. സംഭവം നടന്ന ഉടന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ അപകടത്തില്‍ പെട്ടവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സും ഇതിനിടെ സ്ഥലത്തെത്തി. വടക്കഞ്ചേരി പോലീസ് കേസെടുത്തു

Latest