ബി ജെ പി കോണ്‍ഗ്രസിന് ബദലല്ല: കാരാട്ട്

Posted on: March 14, 2013 6:10 pm | Last updated: March 14, 2013 at 6:26 pm
SHARE

കാണ്‍പൂര്‍: ബി ജെ പി ഒരിക്കലും കോണ്‍ഗ്രസിന് ബദലല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് രണ്ടുമല്ലാത്ത മറ്റൊരു സഖ്യം രാജ്യത്തിന് ആവശ്യമായി വന്നിട്ടുണ്ട്. സമാന മനസ്‌കരായ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ് സന്ദേശ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള സാധ്യതകള്‍ കാരാട്ട് തള്ളിക്കളഞ്ഞു. സമാനമനസ്‌കരായ പാര്‍ട്ടികള്‍ ഒന്നിച്ചതുകൊണ്ട് മൂന്നാം മുന്നണി രൂപപ്പെടുകയില്ലെന്നും മറിച്ച് അതിലൂടെ ജനങ്ങള്‍ക്ക് ഒരു സാധ്യത ലഭിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.