പാക്കിസ്ഥാനില്‍ നിന്നുള്ള വിസ മരവിപ്പിച്ചു

Posted on: March 14, 2013 5:51 pm | Last updated: March 15, 2013 at 12:32 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസ മരവിപ്പിച്ചു. നാളെ മുതല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിസ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ശ്രീനഗറില്‍ അഞ്ച് സൈനികര്‍ മരിക്കാനിടയായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശ്രീനഗര്‍ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ നേരത്തെ പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു.