ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് പത്ത് മരണം

Posted on: March 14, 2013 10:30 am | Last updated: March 16, 2013 at 10:58 am
SHARE

Plane Crash - Brazil - 1റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. വടക്കന്‍ ബ്രസീലിലെ വന പ്രദേശത്താണ് ഒരു എന്‍ജിന്‍ മാത്രമുള്ള വിമാനം തകര്‍ന്നു വീണത്. ചൊവ്വാഴ്ച മുതല്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍, ബുധനാഴ്ച വൈകീട്ടോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഒരു എന്‍ജിന്‍ മാത്രമുള്ള എംബ്രയര്‍ 821 കരാജ വിമാനമാണ് തകര്‍ന്നത്. സ്വകാര്യ കമ്പനിയുടോതാണ് വിമാനം. അപകട കാരണം വ്യക്തമല്ല.