എസ് എം എ മുക്കം മേഖലാ സമ്മേളനം നോര്‍ത്ത് കാരശ്ശേരിയില്‍

Posted on: March 14, 2013 9:16 am | Last updated: March 14, 2013 at 9:16 am
SHARE

മുക്കം: ‘മഹല്ലുകള്‍ ഉണരുന്നു’ എന്ന ശീര്‍ഷകത്തില്‍ മുക്കം മേഖലാ എസ് എം എ സമ്മേളനം ശനിയാഴ്ച നോര്‍ത്ത് കാരശ്ശേരി അല്‍ ഇഹ്‌സാന്‍ ക്യാമ്പസില്‍ നടക്കും. മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, മുദര്‍രിസ,് ഖത്തീബ്, അധ്യാപകര്‍ സംബന്ധിക്കും. ചെറുവാടി, മുക്കം റീജ്യനല്‍ കമ്മിറ്റികള്‍ ചേര്‍ന്ന മുക്കം മേഖലയുടെ പ്രഥമ സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് അഡ്വ. എ കെ ഇസ്മാഈല്‍ വഫ ഉദ്ഘാടനം ചെയ്യും.
‘മഹല്ല് ഉണരുന്നു’ എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയും എസ് എം എ കര്‍മപഥത്തില്‍ എന്ന വിഷയത്തില്‍ കെ ആലിക്കുട്ടി സഖാഫി മടവൂരും ക്ലാസെടുക്കും. വിവിധ സുന്നി സംഘടനാ നേതാക്കള്‍ പ്രസംഗിക്കും. മദ്‌റസ ദിനത്തോടനുബന്ധിച്ച് മഹല്ലില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, വി എം കോയ മാസ്റ്റര്‍, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ഇ യഅ്ഖൂബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇതുസംബന്ധമായി കൊടിയത്തൂര്‍ തര്‍ബിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ ടി ഹമീദ് അധ്യക്ഷത വഹിച്ചു. കുണ്ടുങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍, ടി പി ഇസ്മാഈല്‍ മാസ്റ്റര്‍, കെ എം അബ്ദുല്‍ ഹമീദ്, യു പി അബ്ദുല്ല മാസ്റ്റര്‍ പ്രസംഗിച്ചു.