യുവതിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

Posted on: March 11, 2013 10:31 am | Last updated: March 11, 2013 at 3:33 pm
SHARE

rapps_1_0ന്യൂഡല്‍ഹി: നഗരത്തില്‍ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്ത ശേഷം വഴിയിലുപേക്ഷിച്ചു. അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. വാഹനത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി പോലീസിന് യുവതി മൊഴി നല്‍കി. പ്രഗതി മൈതാനത്തിന് സമീമുള്ള ഭൈറോണ്‍ മന്ദിറിനു മുന്നിലാണ് യുവതിയെ കണ്ടത്. ഇവരെ പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.