സെവാഗ് പുറത്താവാന്‍ കാരണം ധോണി: ഗാംഗുലി

Posted on: March 10, 2013 10:37 am | Last updated: March 10, 2013 at 11:17 am
SHARE

ganguly_dhoni_20081110കൊല്‍ക്കത്ത: ആസ്‌ത്രേലിയക്കെതിരെയുള്ള ബാക്കിയുള്ള ടെസ്റ്റുകളിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സെവാഗിനെ പുറത്താക്കിയതിന് പിന്നില്‍ ധോണിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ താന്‍ പങ്കെടുത്തിട്ടില്ല.

പക്ഷേ സെവാഗിന്റെ കാര്യത്തില്‍ ധോണിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നതായി ഗാംഗുലി പറഞ്ഞു.

മോശം ഫോം തുടരുന്നതിനാലാണ് സെവാഗിനെ ടീമില്‍നിന്ന് ഒഴിവാക്കിയത്.
സെവാഗില്ലാത്തത് ഇന്ത്യന്‍ ടീമിന് നഷ്ടമായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.