Connect with us

Kerala

ഖാസി ഫൗണ്ടേഷന്‍ അവാര്‍ഡ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

Published

|

Last Updated

കോഴിക്കോട്: അര നൂറ്റാണ്ട് കാലം കോഴിക്കോട് ഖാസി പദം അലങ്കരിച്ച നാലകത്ത് മുഹമ്മദ്‌കോയ ബാഖവിയുടെ പേരിലുള്ള അഞ്ചാമത് അവാര്‍ഡിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അര്‍ഹനായി. മത രംഗത്തും കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പിന്നാക്ക പരിരക്ഷാ രംഗത്തുമുള്ള മികച്ച സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഷാനവാസ് സഹീര്‍ അബുദാബിക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. 10,000 രൂപയും മെമെന്റോയുമാണ് അവാര്‍ഡ്.
ഇന്ന് വൈകുന്നേരം 4.30ന് കോഴിക്കോട് ഹോട്ടല്‍ ഈസ്റ്റ് അവന്യുവില്‍ വെച്ച് നടക്കുന്ന നാലാമത് ഖാസി ഫൗണ്ടേഷന്‍ വാര്‍ഷിക ചടങ്ങില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അവാര്‍ഡ് സമ്മാനിക്കും. മന്ത്രി മഞ്ഞളാംകുഴി അലി ജേതാക്കളെ പൊന്നാട അണിയിക്കും. മാലി അബാംസഡര്‍ ഡോ. ഉസ്മാന്‍ താന്തിയ, അബ്ദുല്‍ അസീസ് (ദക്ഷിണാഫ്രിക്ക) സംബന്ധിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് മിശ്കാല്‍ പള്ളിയുടെ മിനിയേച്ചര്‍ പ്രകാശനം ചെയ്യും. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ വി ഉസ്മാന്‍ കോയ, വര്‍ക്കിംഗ് സെക്രട്ടറി എം വി റംസി ഇസ്മാഈല്‍, വി പി റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.