സാഗ്ന ആഴ്‌സനലില്‍ നിന്ന് പുറത്തേക്ക്

Posted on: March 8, 2013 3:28 pm | Last updated: March 8, 2013 at 3:33 pm

bacary_sagna_280x39_883292a

ലണ്ടന്‍: ആഴ്‌സനലിന്റെ ഫ്രഞ്ച് കളിക്കാരന്‍ ബകാരി സാഗ്ന ആഴ്‌സനല്‍ വിടാന്‍ സാധ്യത. കോച്ച് ആഴ്‌സന്‍ വെംഗര്‍ക്ക് താരത്തെ മടുത്തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

 

ശമ്പളം കൂട്ടുകയും കരാര്‍ ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്ന സാഗ്നയുടെ ആവശ്യം അംഗീകരിക്കാന്‍ ക്ലബ് കൂട്ടാക്കാത്തതിനാല്‍ സാഗ്ന മോശമായി പെരുമാറുന്നു എന്നതാണ് കോച്ചിന്റെ അതൃപ്തി സമ്പാദിക്കാന്‍ കാരണം. രണ്ടു വര്‍ഷം കൂടി കരാര്‍ നീട്ടണം എന്നാണ് സാഗ്ന ആവശ്യപ്പെടുന്നത്.

 

ഈ സീസണിന്റെ അവസാനത്തില്‍ ക്ലബ് വിടുമെന്നാണ് താരം കൂട്ടുകാരോട് പറഞ്ഞത് എന്നാണ് അറിയുന്നത്. പാരിസ് സെന്റ് ജര്‍മൈന്‍ ക്ലബാണ് 30കാരനായ റൈറ്റ് ബാക്കിന്റെ ലക്ഷ്യം.
എന്നാല്‍ പല ഘടകങ്ങളും കരാര്‍ പുതുക്കാത്തതിന് കാരണമായി ക്ലബ് ചൂണ്ടിക്കാട്ടുന്നു.

 

പ്രായവും കാലിനുള്ള പരുക്കും അതിന് പുറമെ കഴിഞ്ഞ സീസണില്‍ റോബിന്‍ വാന്‍പെഴ്‌സിയെയും അലക്‌സ് സോംഗിനെയും വില്‍ക്കാനുള്ള ക്ലബിനെ വിമര്‍ശിച്ചതും താരത്തിന് തിരിച്ചടിയായി.

 

പരിശീലനത്തില്‍ പങ്കെടുക്കാനുള്ള താരത്തിന്റെ വിമുഖതയും ചര്‍ച്ചയായിട്ടുണ്ട്.

 

ബയേണ്‍ മ്യൂണിക്കുമായുള്ള ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ മത്സരത്തിന് ഇതുവരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല സാഗ്ന.