Connect with us

Ongoing News

സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി

Published

|

Last Updated

North-Korea-02സിയോള്‍: ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. ഐക്യരാഷ്ട്ര രക്ഷാ സമിതി ഉത്തര കൊറിയക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സമാധാന കരാറില്‍ ഉത്തര കൊറിയ പിന്മാറിയിരിക്കുന്നത്. സാമ്പത്തിക ഉപരോധം കൊണ്ടുവരുന്നപക്ഷം ദക്ഷിണ കൊറിയയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഉത്തര കൊറിയ നേരത്തെ അറിയിച്ചിരുന്നു.

അതിര്‍ത്തിയിലെ ഹോട്ട്‌ലൈന്‍ സംവിധാനം ഉത്തര കൊറിയ വിച്ഛേദിച്ചിട്ടുണ്ട്. സംഘര്‍ഷം നിലനിന്നിരുന്ന 1971ലാണ് അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ നേരിട്ടുള്ള ആശയവിനിമയത്തിന് ഹോട്ട്‌ലൈന്‍ സംവിധാനം സ്ഥാപിച്ചത്.
ഉത്തര കൊറിയ മൂന്നാം തവണയും ആണവായുധം പരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത്.
അതിനിടെ, ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സൈനിക മുന്നണി സന്ദര്‍ശിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

Latest