കാര്‍ഷിക കടാശ്വാസത്തിലെ ക്രമക്കേട്: കര്‍ശന നടപടിയെന്ന് പ്രധാനമന്ത്രി

Posted on: March 6, 2013 3:18 pm | Last updated: March 6, 2013 at 3:18 pm
SHARE

manmohan

ന്യൂഡല്‍ഹി: കാര്‍ഷിക കടം എഴുതിത്തള്ളിയതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പാര്‍ലിമെന്റിന് ഉറപ്പ് നല്‍കി. രാജ്യസഭയുടെ ശൂന്യവേളയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രധാനമനന്ത്രി നിലപാട് വ്യക്തമാക്കിയത്.
സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പതിവുനടപടി അനുസരിച്ച് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധനയില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. തുടര്‍ന്ന് ഡപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ സഭ അല്‍പ്പനേരത്തേക്ക് നിര്‍ത്തിവെച്ചു.