ജപ്പാന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത യു എസ് സൈനികന്‍ മരിച്ചു

Posted on: March 5, 2013 12:43 pm | Last updated: March 5, 2013 at 12:44 pm
SHARE

_66199692_johnwilpersന്യൂയോര്‍ക്ക്: രണ്ടാം ലോക മാഹായുദ്ധ കാലത്ത് ജപ്പാന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത യു എസ് സൈനികന്‍ അന്തരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ജനറല്‍ ഹിദേകി ടോജോയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ അംഗമായിരുന്ന ജോണ്‍ വില്‍പ്പേഴ്‌സ് (93) ആണ് അന്തരിച്ചത്. സ്വകാര്യ നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം.
അഞ്ചംഗ യു എസ് സൈന്യം അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ടോജോ തോക്കുപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ അതിന് അനുവദിക്കാതെ ജീവന്‍ രക്ഷിച്ചത് വില്‍പ്പേഴ്‌സ് ആയിരുന്നു. ടോജോയെ പിന്നീട് കോടതി വധശിക്ഷക്ക് വിധിച്ചു.
തൊണ്ണൂറാം വയസ്സില്‍ യു എസ് ബ്രോണ്‍സ് സ്റ്റാര്‍ അവാര്‍ഡ് നല്‍കി വില്‍പ്പേഴ്‌സിനെ ആദരിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതു വരെ അന്ന് നടന്ന് നടന്ന ഓപറേഷനെ കുറിച്ച് വില്‍പ്പേഴ്‌സ് പുറത്ത് പറഞ്ഞിരുന്നില്ല.