Connect with us

Kozhikode

ആയിരം രൂപക്കൊരു തോണി

Published

|

Last Updated

മാവൂര്‍: ആയിരം രൂപ മടക്കിയാല്‍ തോണി നിര്‍മിക്കാം. മുളക്കമ്പുകളും ടാര്‍ പായയും പ്ലാസ്റ്റിക് കയറുമാണ് ഇതിന്റെ ഉപയോഗിച്ചാണ് തോണി നിര്‍മാണം. ചെത്തി പാകപ്പെടുത്തിയ മുളകള്‍ വളച്ച് കെട്ടി പ്ലാസ്റ്റിക് ഷീറ്റില്‍ കയര്‍ വരിഞ്ഞ് കെട്ടിയാണ് തോണി നിര്‍മിക്കുന്നത്. ഇങ്ങിനെ നിര്‍മിക്കുന്ന തോണിക്ക് ഉറപ്പ് ലഭിക്കാന്‍ ടാര്‍ ഉരുക്കി ഒഴിക്കുകയാണ് ചെയ്യുന്നത്.
വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന ഇത്തരം തോണികള്‍ ഉപയോഗിച്ച് ചാലിയാറില്‍ നിന്ന് കക്ക വാരിയും മത്സ്യം പിടിച്ചും ഉപജീവനം നടത്തുന്നവര്‍ ഒട്ടേറെയാണ്. ചാലിയാര്‍ തീരദേശ മത്സ്യത്തൊഴിലാളികളാണ് അധികവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചെലവ് കുറവായതിനാല്‍ ഇത്തരം കെട്ട് വള്ളങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. സ്വന്തം ആവശ്യത്തിന് അപ്പുറം കെട്ട് വള്ളങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്നവരും ഇവിടെ ഉണ്ട്. മീന്‍ പിടിക്കുന്നതിന് പുറമെ വിനോദത്തിനും ഇത്തരം വള്ളങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ചാലിയാറിലെ ജലപരപ്പിലൂടെ തോണി തുഴഞ്ഞ് പുലര്‍കാഴ്ചകള്‍ ആസ്വദിക്കുകയാണിവര്‍.