കരുളായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്‌

Posted on: March 1, 2013 6:52 am | Last updated: March 14, 2013 at 12:28 pm
SHARE

നിലമ്പൂര്‍: കരുളായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഇന്ന് വൈകീട്ട് നാലിന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കരുളായി പി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നഫീസ റഷീദ് അധ്യക്ഷത വഹിക്കും.
എം ഐ ഷാനവാസ് എം പി, കെ എസ് ഇ ബി ചെയര്‍മാന്‍ എം ശിവശങ്കര്‍ തുടങ്ങിയവര്‍ സംസാരിക്കും. പൂക്കോട്ടുംപാടം സെക്ഷന്‍ വിഭജിച്ചാണ് കരുളായി ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപവത്കരിച്ചത്. കരുളായി പഞ്ചായത്ത് പൂര്‍ണമായും എടക്കര, ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളും നിലമ്പൂര്‍ നഗരസഭയിലെ പാത്തിപ്പാറയും പുതിയ സെക്ഷന് കീഴില്‍ വരും.
നിലമ്പൂര്‍ സബ് ഡിവിഷന്റെ കീഴില്‍ 120 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പുതിയ സെക്ഷന്‍ ഓഫീസ് വരുന്നത്. 38 വിതരണ ട്രാന്‍സ്‌ഫോര്‍മറുകളും 60 കിലോമീറ്ററില്‍ 11 കെ.വി ലൈനും 275 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളുമാണ് സെക്ഷന് കീഴിലുള്ളത്.