നശീദ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

Posted on: February 27, 2013 7:24 am | Last updated: March 6, 2013 at 12:34 pm

മാലെ: മാലദ്വീപിലെ വിദേശനയതന്ത്ര ഉദ്യോഗസ്ഥരുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ചര്‍ച്ച നടത്തി. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുമാണ് നശീദ് ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യു എസ്, ജര്‍മന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നി രാജ്യങ്ങളിലെ അംബാസഡര്‍മാരുമായാണ് നശീദ് ചര്‍ച്ച നടത്തിയത്. അറസ്റ്റ് വാരണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ നശീദ് കഴിഞ്ഞയാഴ്ചയാണ് എംബസി വിട്ടത്. ഇദ്ദേഹത്തിന് മേലുള്ള എല്ലാ നിയന്ത്രണവും സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്.